പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂർ പുരം അറിയപ്പെടുന്നത്. തൃശ്ശൂർ നഗരമിപ്പോൾ പൂര ലഹരിയിലാണ്. അതിനിടെ ശ്രദ്ധേയമാവുകയാണ് പൂരം മനോഹരം എന്ന സംഗീത വിഡിയോ ആൽബം. ഹരി പി.നായരാണ് ഈ ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ചലച്ചിത്ര താരങ്ങളുടെ അകമ്പടിയോടെയാണ് പൂരം മനോഹരം വിഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. തൃശ്ശൂർക്കാരായ രചന നാരായണൻ കുട്ടി, ഗായത്രി സുരേഷ്, മാളവിക മേനോൻ എന്നിവരാണ് പാട്ടിന് നൃത്തചുവടുകൾ വെക്കുന്നത്. മാസ്റ്റർ മാധവും അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ടം, കഥകളി, കേരളനടനം തുടങ്ങിയ കലാരൂപങ്ങൾ സമന്വയിപ്പിച്ച നൃത്താവിഷ്‌കാരം ഒരുക്കിയത് രചന നാരായണൻകുട്ടിയാണ്. വടക്കുനാഥനും ആനകളും വെടിക്കെട്ടുമെല്ലാം വരകളിൽ ഗ്രാഫിക്‌സ് ഉപയോഗിച്ച് പശ്ചാത്തലമായി വരുന്നുണ്ട്.

വിനോദ് ബി.വിജയ്‌യാണ് ഈ ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ. മുഹമ്മദ് റാഫിയാണ് എഡിറ്റിംങ്ങ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് രാം സുരേന്ദ്രനാണ്. പാട്ട് പാടിയിരിക്കുന്നത് ഇന്ദുലേഖ വാര്യരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ