കൊച്ചി: സണ്ണി വെയിൻ നായകാനായി എത്തുന്ന പോക്കിരി സൈമൺ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രിവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പോക്കിരി സൈമണ്‍’ . ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച് കാര്‍ത്തിക് ആലപിച്ച ‘അടടാ അടീങ്കടാ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത്.

തമിഴിലെ സൂപ്പര്‍ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് കെ.അമ്പാടിയാണ്. സണ്ണി വെയിന്‍, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.സെപ്റ്റംബര്‍ പകുതിയോടെ ‘പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകന്‍’ തീയറ്ററുകളില്‍ എത്തുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ