ഒരു രണ്ടു വയസ്സുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും, എന്തൊക്കെ ചെയ്തേക്കാം തുടങ്ങിയ ഭയപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകുന്ന ദൃശ്യങ്ങളുമായി സംവിധായകൻ വിനോദ് കാപ്രിയുടെ ‘പിഹു’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം’ എന്ന ക്യാപ്ഷനോടെ റിലീസ് ചെയ്ത ട്രെയിലർ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ‘പിഹു’ നവംബർ 16 ന് തിയേറ്ററുകളിലെത്തും. റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ശിൽപ്പ ജിൻഡാലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യോഗേഷ് ജൈനിയാണ് സിനിമാറ്റോഗ്രാഫർ. സംഗീതം വിഷാൽ ഖുറാന.

മൂന്നു വയസ്സുകാരിയായ മൈറ വിശ്വകർമ്മയാണ് ‘പിഹു’ ആയി എത്തുന്നത്. കുഞ്ഞു മൈറയുടെ ആദ്യസിനിമയാണ് ‘പിഹു’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook