പേരൻപ് സിനിമയിലെ ‘അൻപേ അൻപിൻ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. യുവൻ ശങ്കർരാജ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമതി റാം ആണ്. കാർത്തിക്കും യുവൻ ശങ്കർരാജയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികളും തമിഴ്നാട് സ്വദേശികളും മമ്മൂട്ടി ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേരന്‍പ്’. സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്‌. റാം ആണ് സംവിധായകൻ. ‘അമുദവൻ’ എന്ന ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്.

ഷംഗായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസ്സിലായിരുന്നു ‘പേരന്‍പി’ന്റെ എല്ലാ പ്രദര്‍ശനങ്ങളും. എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ