കൊച്ചി ബിനാലെ എന്നും കലയുടെ വിസ്‌മയത്തിന്റെ അടയാളം തീർത്തിട്ടുണ്ട്. ബിനാലെ കാണാൻ വരുന്ന എല്ലാവരും അവിടെയുളള കലയെയും കലാകാരന്മാരേയും വാനോളം പുകഴ്‌ത്തുകയും ചെയ്യാറുണ്ട്. പക്ഷേ ഇതെല്ലാം യാഥാർഥ്യമാകാനും ഫോർട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും ബിനാലെയ്‌ക്കായി ഒരുക്കുന്ന ചിലർ തിരശ്ശീലയ്‌ക്ക് പിറകിലാണ് എന്നും.

ബിനാലെ വേദികളിൽ കൈയ്യും മനസ്സും അറിഞ്ഞ് ജോലി ചെയ്യുന്നവർക്ക് ആദരമൊരുക്കുകയാണ് ബിനാലേ ടീം. എന്നും ബിനാലെ വേദികൾ വൃത്തിയാക്കുവാനും അവിടെ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതും 24 പേരടങ്ങുന്ന സംഘമാണ്. ഇവരെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് കൊച്ചി മുസിരിസ് ബിനാലെ ടീം.

ബിനാലെ വേദികളിൽ രാവിലെ ഏഴു മണി മുതൽ ജോലി ചെയ്യുന്ന ഇവരുടെ അധ്വാനത്തിനുളള​ പ്രതിഫലവും ആദരവുമാണ് ഈ ലഘു വിഡിയോ. തമിഴ്‌നാട്ടിൽ നിന്നുളളവരാണ് ജോലിക്കാരിൽ ഭൂരിഭാഗം പേരും. ഇവരെല്ലാം ബിനാലെയ്‌ക്ക് വേണ്ടി ജോലി ചെയ്യുന്നതിൽ അതീവ സന്തുഷ്‌ടരാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. മാർച്ച് 29ന് കൊച്ചി ബിനാലെ അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ