മംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് അശ്രദ്ധമായി റോഡിലൂടെ നടന്ന യുവാവിനെ ബസിടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാര്‍ സ്വദേശി അബ്ദുള്‍ ഹക്കീം (30 ) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

സിറ്റി സെന്റര്‍ മാളിലെ ജീവനക്കാരനാണ് ഹക്കീം. ബുധനാഴ്ച്ച രാവിലെ ഹമ്പന്‍ കട്ടെ സര്‍ക്കിളിലാണ് അപകടം. സ്റ്റേറ്റ് ബാങ്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് യുവാവിനെ ഇടിച്ചിട്ടത്. റോഡിലെ ഡിവൈഡര്‍ ഒഴിവാക്കി അതിവേഗതയില്‍ വരികയായിരുന്നു ബസ്.

ബസിന്റെ അമിത വേഗതയും, നിരത്തിലെ യുവാവിന്റെ അലക്ഷ്യമായ പെരുമാറ്റവുമാണ് അപകടം വിളിച്ചു വരുത്തിയത്. നടപ്പാതയിലൂടെ നടക്കാതെ അലക്ഷ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് യുവാവ് റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ