പേളി മാണിയും ശ്രീനിഷ് അരവിന്ദും മേയ് നാലിനായിരുന്നു വിവാഹിതരായത്. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഏഴുമണിയോടെ വിവാഹ സത്കാരവും നടന്നു. താരനിബിഢമായിരുന്നു റിസപ്ഷൻ. സിനിമാരംഗത്തു നിന്നും മമ്മൂട്ടി, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശ്രിന്ദ, അഹാന കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തി.

Pearlish Wedding: പേളിയുടേയും ശ്രീനിഷിന്റേയും വെഡ്ഡിങ് ടീസർ

നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളിയും സീരിയലുകളിലൂടെ ശ്രദ്ധേയനായ മിനി സ്‌ക്രീന്‍ താരം ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വച്ചാണ് പരസ്പരം അടുക്കുന്നതും പ്രണയത്തിലാവുന്നതും ഇഷ്ടം തുറന്നു പറയുന്നതും. റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ സംഭവിച്ച ഇരുവരുടെയും പ്രണയം ‘ബിഗ് ബോസി’ല്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗെയിമിനു വേണ്ടി രണ്ടുപേരും പ്രണയം നടിക്കുകയാണെന്നായിരുന്നു മറ്റു മത്സരാർഥികളുടെ പ്രചാരണം.

Pearlish Wedding: പേളിയും ശ്രീനിഷും വിവാഹിതരായി; റിസപ്ഷൻ ചിത്രങ്ങൾ

എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് ശേഷവും പ്രണയം തുടര്‍ന്ന പേളിയും ശ്രീനിയും വീട്ടുകാരുടെ സമ്മതോടെ തങ്ങള്‍ വിവാഹിതരാവുന്നു എന്നു പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന്, ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ ജനുവരിയിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരുടെയും ആരാധകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook