നൗഫൽ ദീന്‍ സംവിധാനം ചെയ്യുന്ന ‘തീക്കുച്ചിയും പനിത്തുള്ളിയും’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ചിത്രത്തില്‍ പി.സി.ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് പി.സി.ജോര്‍ജ് അഭിനയിക്കുന്നത്.

കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ്, കനി കുസൃതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതേതുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ.മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ