തിയേറ്ററുകൾ നിറച്ച് വിജയപ്രദർശനം തുടരുന്ന സൗബിൻ ഷഹീർ സംവിധാനം ചെയ്ത ‘പറവ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ പാടിയ ഓര്‍മ്മകള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ മറ്റൊരു ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
പ്രധാന കഥാപാത്രങ്ങളായ ഇപ്പാച്ചിയുടേയും ഹസീബിന്റെയും സ്കൂൾ ജീവിതം കാണിക്കുന്ന ‘പ്യാർ, പ്യാർ’ എന്ന ഗാനമാണ് ഇന്നലെ പുറത്തിറങ്ങിയത്.

അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമിച്ചിരിക്കുന്ന സിനിമയിലെ ഗാനത്തിന് ഈണം നൽകി പാടിയിരിക്കുന്നത് റെക്സ് വിജയനാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ആരാധകരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഗാനത്തിന്റെ മുഴുവൻ വീഡിയോ പുറത്തുവിടുന്നതെന്ന് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ