സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’യിലെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തുവന്നു. ‘പ്യാർ പ്യാർ’ എന്ന ഗാനത്തിന്റെ വരികളടങ്ങിയ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പാടിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റെക്സ് വിജയനാണ്. പറവയിലെ തന്റെ ഇഷ്ടഗാനം ഇതാ എന്നു പറഞ്ഞാണ് ദുൽഖർ വിഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ദുൽഖർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്‍, സൈനുദ്ദീന്‍, അബി എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി പറവയ്ക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ