ദീപിക പദുക്കോണിനേയും റണ്‍വീര്‍ സിങിനേയും ഷാഹിദ് കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പുതിയ ചിത്രം പത്മാവതിയിലെ അടുത്ത പാട്ടും പുറത്തിറങ്ങി. ദീപിക പദുക്കോണും ഷാഹിദ് കപൂറും ചേർന്ന് അഭിനയിച്ചിരിക്കുന്ന ‘ഏക് ദില്‍, ഏക് ജാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതവും ബന്‍സാലി തന്നെയാണ്. പാടിയിരിക്കുന്നത് ശിം പതക്. ചിത്രത്തിലെ മറ്റു പാട്ടുകള്‍ പോലെ ഈ ഗാനവും നല്ലൊരു വിഷ്വല്‍ ട്രീറ്റാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ