പുതിയ സിനിമയുടെ ട്രയിലറാണെന്ന് കരുതിയാണ് പലരും വീഡിയോ ക്ലിക് ചെയ്തത്. എന്നാൽ കണ്ടുതീർന്നപ്പോഴേക്ക് എല്ലാവരും ഒന്നടങ്കം ഞെട്ടി. കണ്ടവർ കണ്ടവർ വീഡിയോ ഷെയർ ചെയ്തു. അതോടെ മിൽമയ്ക്കും വൻ നേട്ടം.

സംഭവമെന്താണെന്ന് കരുതി ആശ്ചര്യപ്പെടേണ്ട. ആഷിക് അബുവിന്റെ സംവിധാനത്തിൽ മിൽമയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യചിത്രമാണ് വൈറലാകുന്നത്. ദിലീഷ് പോത്തൻ എസ്ഐയായെത്തുന്ന പരസ്യത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് ജനമൈത്രി പൊലീസ് പിടികൂടിയ യുവാവായാണ് ഫഹദ് ഫാസിലെത്തുന്നത്. ജനമൈത്രി പൊലീസ് സ്റ്റേഷനായത് കൊണ്ട് പിഴയ്ക്ക് പകരം ഇംപോസിഷനെഴുതാണ് എസ്ഐ ആവശ്യപ്പെടുന്നത്. ഇംപോസിഷനെഴുതി കഴിഞ്ഞുള്ള സംഭാഷണത്തിൽ മാത്രമാണ് സംഭവം പരസ്യമാണെന്ന് മനസിലാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook