കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അഞ്ചാം സീസണു പന്തുരുളാന്‍ മാസങ്ങള്‍ മാത്രം മുന്നിലിരിക്കെ കേരളാ ബ്ലാസ്റ്റേഴ്സിനായി ആന്തം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. മഞ്ഞപ്പട കേരളാ ബ്ലാസ്റ്റര്‍സ് ഫാന്‍സ്‌ ആണ് കേരളത്തിന്‍റെ ഐഎസ്എല്‍ ടീമിനു പ്രോത്സാഹനമാവാനുള്ള ആന്തം ഒരുക്കിയിരിക്കുന്നത്.

 

ഒയെ ഒയെ ഒയെ ഹോ എന്നു ആവര്‍ത്തിക്കുന്ന ആന്തം മെക്സിക്കന്‍ വേവിനൊപ്പം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മാറ്റൊലികൊള്ളും എന്നാണ് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത്.

Oye oye oye hoo.. oye hooo oye hoo (x4)

To the land of football… is to where… god came…
He gave us a club …gave it life …gave us hope…
We’re (the) famous Kerala Blasters…
Lets come together…for the fight…. to win it…

Oye oye oye hoo… Oye hoo oye hoo (x4)

കേരളാ ബ്ലാസ്റ്റഴ്‌സിനെ തങ്ങള്‍ക്ക് സമ്മാനിച്ച ക്രിക്കറ്റ് ദൈവം സച്ചിനും നന്ദി അറിയിച്ചുകൊണ്ടാണ് ആന്തം.

യൂറോപ്യന്‍ ഫുട്ബോള്‍ ആരാധകരെ മാതൃകയാക്കികൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സിനു ചാന്റ് ഒരുക്കാനും ആരാധകര്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു തന്നെ അന്യമായ ചാന്റ് ഇന്ത്യന്‍ ഫുട്ബോളിനു പരിചിതമാകുന്നത് മോഹന്‍ ബഗാനിലൂടെയും ബെംഗളൂരു എഫ്‌സിയിലൂടെയുമാണ്‌. കഴിഞ്ഞവര്‍ഷത്തെ ഐലീഗ് ജേതാക്കളായ ഐസ്വാള്‍ എഫ്‌സിക്കും അവരുടെതായ ചാന്റ് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ