“ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങളുടെ ഇഷ്ടം. ഞങ്ങളത് ചെയ്യും..”, പറയുന്നത് ഒരു പറ്റം ചെറുപ്പക്കാരാണ്. തെരുവിലെ മരച്ചുവട്ടിൽ കൊട്ടിപ്പാടി സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം പറഞ്ഞ് അധികാര വർഗത്തെ വെല്ലുവിളിക്കുകയാണ് ഈ ചെറുപ്പക്കാർ. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരതയിലെ പുതിയ ഗാനമാണ് ഫാസിസത്തിനെതിരെയുള്ള പ്രതിഷേധമാവുന്നത്.

പുതിയ തലമുറയ്‌ക്ക് പറയാനുള്ളതെല്ലാം പറയുന്നുണ്ട് ഈ ഗാനത്തിലൂടെ. രഞ്ജിത് ചിറ്റാഡെ എഴുതി ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഷെബിന്‍ മാത്യുവാണ്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്. ഇതിന് മുൻപിറങ്ങിയ ചിത്രത്തിലെ കലിപ്പ്… കട്ട കലിപ്പ് എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടൊവിനോ തോമസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ക്യാംപസ് രാഷ്‌ട്രീയ ചിത്രമാണ് ഒരു മെക്സിക്കൻ അപാരത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ