മധുപാലിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പുതിയ ട്രെയിലർ റിലീസായി. ക്രൈം ത്രില്ലർ സിനിമയായ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജീവൻ ജോബ് തോമസാണ്.

സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ‘തലപ്പാവ്’,’ഒഴിമുറി’ എന്നീ സിനിമകൾക്ക് ശേഷം മധു പാൽ സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിൽ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’.

വി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിമിഷാ സജയൻ, അനു സിത്താര എന്നിവരാണ് നായികമാർ. ശരണ്യ പൊൻവണ്ണൻ, സിദ്ദിഖ്, ബാലു വർഗ്ഗീസ്,ദിലീഷ് പോത്തൻ,നെടുമുടി വേണു,സുജിത്ത് ശങ്കർ,മാലാ പാർവതി,സുധീർ കരമന ,ശ്വേതാ മേനോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ