പ്രളയത്തിന്റെ തീവ്രത എടുത്തു കാട്ടുന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. മ്യൂസിക് 247ആണ് വീഡിയോ റിലീസ് ചെയ്തത്. ഹരിനാരായണൻ ബി.കെ ഗാനരചന നിർവഹിച്ച “ഒരു കൈ തരാം” എന്നു തുടങ്ങുന്ന ഈ ഗാനം ദുരിതബാധിതമായ കേരളത്തിനുള്ള ഒരു സാന്ത്വന ഗീതമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാർക്കുമായി സമ്മർപ്പിക്കുന്ന ഈ ഗാനം നമ്മൾ നടന്നു പോയ ദുരന്തങ്ങളെയും ഇനി അതിജീവിക്കേണ്ട കാലത്തേയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

“നമ്മൾ കലാകാരന്മാർക്ക് നമ്മുടെ കല കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്നുള്ള ചിന്തയിൽ നിന്നാണ് ഇങ്ങനൊരു ആൽബം ഉണ്ടായത്. ഈ വീഡിയോ ഒരു വട്ടമെങ്കിലും കാണുക. ഒരാൾക്കെങ്കിലും യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യുക. അതിലൂടെ ഇതിൽ നിന്നും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും”, മ്യൂസിക് വീഡിയോയെ കുറിച്ച് ഹരിനാരായണൻ പറഞ്ഞു,

ഈ പ്രോജക്ടിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പി.എ.ബിപിനും ആശയം പി.കെ.രാജേഷ് കുമാറുമാണ്. പ്രവീൺ മംഗലത്ത് ആണ് ചിത്രസംയോജനം. പുതുമുഖ ഗായകൻ അഭിനവ് സജീവ് പാടിയ ഗാനത്തിന് കെ.ജെ.ജോമോനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത് കണ്ണൻ സജീവാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ