അന്തരിച്ച നടൻ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിയ ഒരു അഡാറ് ലവ് സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. മണിയുടെ എക്കാലത്തെയും ഹിറ്റും മനസിൽ നിറഞ്ഞുനിൽക്കുന്നതുമായ ഗാനങ്ങളുടെ മാഷ്അപ്പാണ് വീഡിയോ.

പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ റഹൂബ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്. പ്രിയ വാര്യരുടെ കണ്ണിറുക്കലും ‘മാണിക്യ മലരായ’ എന്ന ഗാനവും റിലീസിന് മുൻപേ ചിത്രത്തെ വാർത്താ തലക്കെട്ടുകളാക്കി. എന്നാൽ റിലീസ് ചെയ്തപ്പോൾ ചിത്രത്തിന് പ്രേക്ഷകരുടെ പ്രിയം നേടാനായില്ല. പ്രേക്ഷകരിൽനിന്നും പ്രതികൂല പ്രതികരണം വന്നതോടെ ചിത്രത്തിന്റെ പഴയ ക്ലൈമാക്സ് മാറ്റി പുതിയ ക്ലൈമാക്സോടെ ചിത്രം ഇന്ന് വീണ്ടും റിലീസിനെത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook