‘ഒരായിരം കിനാക്കളാൽ’ എന്ന ബിജു മേനോൻ ചിത്രത്തിലെ “എല്ലാം ഓക്കേ ആക്കാം” ഗാനം റിലീസ് ചെയ്തു. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. രസകരമായി ചിത്രീകരിച്ചിരിക്കുന്ന ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. അശ്വിൻ റാമാണ് സംഗീതം നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ സംഗീത സംവിധായകനായി ചുവട് വയ്ക്കുന്ന അശ്വിന്റെ ആദ്യ ഗാനം കൂടിയാണിത്.

പ്രമോദ് മോഹൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, സായി കുമാർ, ഷാജോൺ, ശാരു പി.വര്‍ഗീസ്, നിർമൽ പാലാഴി, സാക്ഷി അഗർവാൾ എന്നിവരും അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹൻ, കിരൺ വർമ്മ, ഋഷികേശ് മുണ്ടാണി എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം മൻസൂർ മുത്തൂറ്റിയും നിർവഹിച്ചിരിക്കുന്നു.

രഞ്ജിത്ത് മേലേപ്പാട്‌, സച്ചിൻ വാര്യർ, അശ്വിൻ റാം എന്നിവരാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ബിജിബാലിന്റെതാണ് പശ്ചാത്തല സംഗീതം. രഞ്ജി പണിക്കർ, ജോസ്‌മോൻ സൈമൺ, ബ്രിജീഷ് മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളിൽ എത്തും. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ