വ്യത്യസ്ത ആശയവുമായി ജാര്‍ഖണ്ഡില്‍ ചുംബന മൽസരം. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ജാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മൽസരം സംഘടിപ്പിച്ചു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 321 കിലോമീറ്റർ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു വിചിത്രമായ ഈ മത്സരം അരങ്ങേറിയത്. ജാർഖണ്ഡ് മുക്തിമോർച്ചയുടെ എംഎൽഎ ആയ സിമോൻ മരന്ദിയാണു മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളും അഭിസംബോധന ചെയ്യാനാണു ഇത്തരമൊരു മൽസരം നടത്തിയതെന്ന് സിമോൻ മരന്ദി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പതിനെട്ടോളം ദമ്പതികളാണ് മൽസരത്തില്‍ പങ്കെടുത്തത്. ആയിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പില്‍ വച്ചാണ് ദമ്പതികള്‍ പരസ്പരം ചുംബിച്ചത്. പിന്നീട് ചുംബന ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തിയതോടെ സംഭവം വൈറലായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ