വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധ നേടുകയാണ് ‘വൺ നൈറ്റ്സ് ലവേഴ്‌സ്’ എന്ന ഹ്രസ്വചിത്രം. പതിനേഴ്‌ മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിൽ ഒറ്റ ഡയലോഗുമില്ല എന്നതാണ് പ്രത്യേകത. അഭിനയമികവും അതിന് ഒത്തു ചേർന്ന നിൽക്കുന്ന പശ്ചാത്തല സംഗീതവും രസകരമായ പ്രമേയവും കൊണ്ടാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.

ചിത്രത്തിന്റെ കഥയും, സംവിധാനവും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് രജിത് കുമാറാണ്. ആശയം അരവിന്ദ് എ ആർ. ഗായത്രി സുരേഷ്, സോണിയ ഗിരി, പി മണികണ്ഠൻ, അരവിന്ദ് എ ആർ, പോൾ ഡി ജോസഫ്, ആതിര പട്ടേൽ, സ്വേജോ ജോൺസൺ, വിവേക് ഇ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിന്നു കുരുവിള. ഗായത്രി സുരേഷ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

Read more: ഭാവപ്പകർച്ചയുമായി ജയറാം; ‘നമോ’ ട്രെയിലർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook