ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും പ്രധാനമായ ഉത്സവമാണ് ഓണം. ആ ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് ഓണപ്പാട്ടുകളും. ഈ ഓണക്കാലത്ത് മലയാളികളുടെ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഹരിചരൻ തന്റെ ഭാവതരളമായ സ്വരത്തിൽ “ഓണപ്പാട്ടിൻ ഈണം പോലെ” എന്ന ഗാനവുമായി എത്തിയിരിക്കുകയാണ്. ഷിജു എസ്.വിസ്മയ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സോണി വർഗ്ഗീസ് സംഗീതം നൽകിയിരിക്കുന്നു.

അസ്‌കർ അമീറും ബിനൂധ ശശിധരനും അഭിനയിച്ചിരിക്കുന്ന മ്യൂസിക് വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് കാർത്തിക് ചിദംബരമാണ്. ശ്രീജിത്ത് ചെറിയിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. ഡി.ഒ.പി – ജാക്സൺ ബെഞ്ചമിൻ, ഛായാഗ്രഹണം – ഷെന്റോ വി. ആന്റോ, ചിത്രസംയോജനം – ജാക്സ് ഫൈൻആർട്സും നിർവഹിച്ചിരിക്കുന്നു. ഡ്രീം ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോണി വർഗീസും പ്രിയ സോണിയും ചേർന്നാണ് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ