ഇന്ത്യൻ സിനിമകളിലെ വിസ്‌മയങ്ങളിലൊന്നാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബാഹുബലി 2 തിയേറ്ററുകളിൽ ഓടി കൊണ്ടിരിക്കെ ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മഹിഷ്‌മതിയുടെ കഥ പറഞ്ഞ സിനിമയിലെ കഥാപാത്രങ്ങളെ ഉൾകൊളളിച്ചുളള ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒക്ക പ്രാണം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും എം.എം.കീരവാണിയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയും പ്രധാന സംഭവങ്ങളെയും കൂട്ടിയിണക്കിയുളളതാണ് പുതിയ ഗാനം. ലാഹിരി മ്യൂസിക്കാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ എസ്.എസ്.രാജമൗലിയാണ് ബാഹുബലി 2 അണിയിച്ചൊരുക്കിയത്. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook