പ്രഭുദേവ നല്ലൊരു നടൻ മാത്രമല്ല ഡാൻസറും കൂടിയാണ്. പ്രഭുദേവയുടെ തകർപ്പൻ ചുവടുകളുമായെത്തിയ കാതലൻ ചിത്രത്തിലെ മുക്കാല മുക്കാബല എന്ന ഗാന വൻ ഹിറ്റായിരുന്നു. ഒരു കാലത്ത് യുവാക്കളുടെ ഇടയിൽ തരംഗമായിരുന്നു ഈ ഗാനം. ഡാൻസ് വേദികളിലും ഈ ഗാനം കേൾക്കാമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഗാനത്തിന് ആരാധകർ കുറഞ്ഞിട്ടില്ല.

മുക്കാല ഗാനത്തിന് ഒരു കൂട്ടം കോളജ് പെൺകുട്ടികൾ ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒഡീഷയിലെ കോളജ് വിദ്യാർഥികളാണ് പ്രഭു ദേവയുടെ ഗാനത്തെ വീണ്ടും മനോഹരമാക്കിയത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ഇതിനോടകം 12 മില്യൻ പേരാണ് കണ്ടുകഴിഞ്ഞത്.

മുക്കാലയുടെ ഹിന്ദി പതിപ്പിലുളള ഗാനത്തിനാണ് പെൺകുട്ടികൾ ചുവടുവയ്ക്കുന്നത്. ആദ്യം ഒരു പെൺകുട്ടി ബെല്ലി ഡാൻസിന്റെ ചുവടുകളോടെയാണ് നൃത്തം തുടങ്ങുന്നത്. പിന്നാലെ മറ്റു പെൺകുട്ടികളും പങ്കുചേരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ