ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ലഭിച്ച കെച്ചപ് കുറഞ്ഞുപോയെന്ന കാരണത്താൽ മക്ഡൊണാൾഡിന്റെ മാനേജരെ യുവതി മർദ്ദിച്ചതായി പൊലീസ്. കാലിഫോർണിയ സ്വദേശിയായ 24 കാരി മെയ്റ ബെറേനിക് ആണ് മാനേജരെ മർദ്ദിച്ചത്. സാന്റ അനയിലെ റസ്റ്ററന്റിൽ ഭക്ഷണം ഓർഡർ ചെയ്ത യുവതി തനിക്ക് കിട്ടിയ കെച്ചപ് കുറഞ്ഞുപോയെന്ന് പറഞ്ഞ് മാനേജരെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook