കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘നിഴലി’ന്റെ ട്രെയിലർ പുറത്തിറങ്ങി. എഡിറ്റർ എന്ന നിലയിൽ ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ഒട്ടേറെ സസ്പെൻസുകൾ നിറഞ്ഞതാണ് ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

മുഖത്ത് ഒരു മാസ്ക് ധരിച്ചാണ് ട്രെയിലറിൽ ചാക്കോച്ചന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കൊലപാതകവും കുറ്റാന്വേഷണവും പ്രേതകഥയുമെല്ലാം നിറഞ്ഞ സസ്പെൻസ് ത്രില്ലറാവും സിനിമ എന്ന സൂചന ട്രെയിലറിലുണ്ട്.

Read More: പല രൂപം, പല ഭാവം; സുലൈമാൻ മാലിക്കായി അമ്പരപ്പിച്ച് ഫഹദ്

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിച്ച് അഭിനയിക്കുന്നത്. ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻ താര മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് സഞ്‍ജീവ് ആണ് തിരക്കഥ. ഛായാഗ്രാഹണം ദീപക് ഡി മേനോൻ. സംവിധായകൻ അപ്പു എൻ ഭട്ടതിരിയും അരുണ്‍ലാല്‍ എസ് പിയുമാണ് എഡിറ്റിംഗ്.

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook