നിവിൻ പോളിയെ നായകനാക്കി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ന്റെ ടീസർ റിലീസായി. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ വില്ലനായി ഉണ്ണി മുകുന്ദനുമുണ്ട്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്നാണ് മിഖായേലിനു നൽകിയിരിക്കുന്ന ടാഗ് ലൈൻ.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ മോഹൻ നിവിന്റെ നായികയായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മിഖായേലിനുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും ചിത്രത്തിന്റ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 18 നാണ് ചിത്രം റിലീസിനെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook