നിത്യ മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘പ്രാണ’യുടെ ട്രെയിലറെത്തി. പൃഥ്വിരാജാണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ട്രെയിലർ പ്രേക്ഷകരുമായി പങ്കുവച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും അസഹിഷ്ണുതയും ഇതി വൃത്തമായി ഒരുങ്ങുന്ന ഹൊറർ–ഫാന്റസി ത്രില്ലര്‍ ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ എഴുത്തുകാരിയായാണ് നിത്യ മേനോന്‍ വേഷമിടുന്നത്. സ്ക്രീനില്‍ നിത്യ മേനോന്‍ മാത്രമാണുളളതെന്ന പ്രത്യേകതയും പ്രാണക്കുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ പി.സി ശ്രീറാം ആണ്. ലൂയി ബാങ്ക്സാണ് സംഗീത സംവിധായകൻ. സുരേഷ് രാജ്, പ്രവീൺ എസ് കുമാർ, അനിതാ രാജ് എന്നിവർ ചേർന്നാണ് ‘പ്രാണ’യുടെ നിർമ്മാണം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ