മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247, “നിറങ്ങൾ” മ്യൂസിക് വിഡിയോ റിലീസ് ചെയ്തു. ഉഷ ഗോപാൽ രചിച്ച ഗൃഹാതുരത്വമുണർത്തുന്ന ഈ ഗാനം ഡോ.അർജുൻ ജി സംഗീതം നൽകി ആലപിച്ചിരിക്കുന്നു.

ആനന്ദ് ജി മേനോൻ സംവിധാനം നിർവഹിച്ച ഈ മ്യൂസിക് വിഡിയോ ഒരു ചെറുപ്പക്കാരൻ നഗരത്തിൽ നിന്ന് തന്റെ ഗ്രാമം സന്ദർശിക്കുമ്പോൾ കുട്ടികാലത്തെ ഓര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. സുഭീഷ് വൈഗ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗോപാലകൃഷ്ണൻസ് പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ ഗോപാലകൃഷ്ണൻ ഡിയാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ