ജനിച്ച ഉടനെ കുഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമോ? കൊടുക്കും. കൊടുത്തു. ബ്രസീലിലെ സാന്റ മോണിക്ക ആശുപത്രിയില്‍ ബ്രന്റെ കോയില്‍ഹോ ഡി സൗസ എന്ന 24കാരി അഞ്ചാം തിയതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജറ്റ റിബേറിയോ എന്നു പേരുമിട്ടു. ജനിച്ചു വീണ കുഞ്ഞു അജറ്റയെ ഡോക്ടര്‍മാര്‍ അമ്മയ്ക്കരികില്‍ കിടത്തിയപ്പോള്‍ അവള്‍ ഉടന്‍ തന്നെ അമ്മയെ കെട്ടിപ്പിടിച്ച് കവിളിലും മൂക്കിലുമെല്ലാം ഉമ്മ കൊടുത്തു. ഈ അമ്മയും മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ