സിനിമ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് എത്തി. കണ്ണിലെ പൊയ്ഗയിൽ എന്ന് തുടങ്ങുന്ന ഗാനം നവാഗതരായ ഗനേഷ് സുന്ദരവും. സൗമ്യ രാമകൃഷ്ണനുമാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണമിട്ടിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിമിഷ സജയൻ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ.

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook