റിഡ്‌ലി സ്കോട്ടിന്റെ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ ഏലിയൻ കോവിനന്റ് ട്രെയിലർ പുറത്തിറങ്ങി. ഏലിയൻ പരന്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. 2012 ൽ പുറത്തിറങ്ങിയ പ്രൊമിത്യൂസ് എന്ന ചിത്രത്തിന്റെ തുടർഭാഗമാണിത്.

പേടിപ്പിക്കുന്ന രംഗങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മൈക്കൽ ഫാസ്ബെൻഡിൽ, ജയിംസ് ഫ്രാങ്കോ, കാതറിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 19 ന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ