ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന റാണ ദഗുബട്ടി നായകനായെത്തുന്ന നേനേ രാജു നേനേ മന്ത്രിയുടെ ടീസർ പുറത്തിറങ്ങി. ടീസറിൽ നിറഞ്ഞു നിൽക്കുന്നത് റാണ ദഗുബാട്ടിയാണ്. ഒരു രാഷ്‌ട്രീയക്കാരനായാണ് റാണ ചിത്രത്തിലെത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

ആരാധകരുടെ പ്രതീക്ഷ വാനേളമുയർത്തുന്നതാണ് ടീസർ. ഒരു മിനുറ്റിൽ താഴെ ദൈർഘ്യമുളള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. തേജയാണ് നേനേ രാജു നേനേ മന്ത്രി സംവിധാനം ചെയ്യുന്നത്. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

തേജയും റാണയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാതറീൻ തെരേസ, നവദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി.സുരേഷ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

ബാഹുബലി 2 മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് റാണ ദഗുബാട്ടി തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ