കഴിഞ്ഞദിവസമാണ് കോഴിക്കോട് വച്ച് നടന്‍ നീരജ് മാധവ് ദീപ്തിയെ വിവാഹം കഴിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുകയാണ്. പരമ്പരാഗത ചടങ്ങുകള്‍ അനുസരിച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ടീസറും പുറത്തുവിട്ടു.

മോഹന്‍ലാലും ഐശ്വര്യ റായിയും അഭിനയിച്ച ‘ഇരുവര്‍’ എന്ന ചിത്രത്തിലെ, ഉണ്ണികൃഷ്ണന്‍ ആലപിച്ച ‘നറുമുഗയേ നറുമുഗയേ’ എന്ന ഗാനമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ