ചൈനയിൽ ബാസ്കറ്റ്ബോൾ മത്സരത്തിനിടെ സംഘർഷം. ചൈനീസ് ബാസ്ക്കറ്റ് ലീഗിലെ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ഗ്വാൻസി റൈനോസ് , ഹെനാൻ ഷെഡിആൻലോജ്യു എന്നീ ടീമുകളുടെ താരങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മത്സരത്തിനിടെ ഉണ്ടായ ഒരു ഫൗളിനെച്ചോല്ലിയാണ് തർക്കം ആരംഭിച്ചത്. എന്നാൽ പിന്നീട് ഇരു ടീമുകളും തമ്മിലുള്ള കയ്യാങ്കളിയായി. പിന്നീട് മൈതാനത്ത് നടന്നത് മൃഗീയമായ യുദ്ധമായിരുന്നു. ആരാധകരും ഇടപെട്ടതോടെ സംഘർഷം കൂടുതൽ രൂക്ഷമാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ