തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സെയ്റ നരസിംഹ റെഡ്ഡി’യിലെ ‘ഓ സൈറ’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. തമന്നയും നയൻതാരയും ഒന്നിച്ച ഗാനത്തിൽ ചിരഞ്ജീവിയുടെ സംഘട്ടന രംഗങ്ങളുമുണ്ട്. തമിഴകത്തെ രണ്ടു താരറാണിമാരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നതാണെന്നു തോന്നും വീഡിയോ കണ്ടാൽ. അമിത് ത്രിവേഠിയാണ് ഗാനത്തിന് സംഗീതം പകർന്നത്. വരികൾ കർക്കിയുടേതാണ്. സുനിതി ചൗഹാനും ശ്രേയ ഘോഷലും ചേർന്നാണു ഗാനം ആലപിച്ചത്.

Read Also: ഒന്നര മിനിറ്റിൽ ബ്രഹ്മാണ്ഡ കാഴ്ചകളാൽ വിസ്മയിപ്പിച്ച് സെയ്റ നരസിംഹ റെഡ്ഡി ടീസർ

ബിഗ് ബജറ്റ് ചിത്രമായ സെയ്റ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിക്കു പുറമേ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, ജഗപതി ബാബു, നയൻതാര, തമന്ന, കിച്ച സുദീപ് തുടങ്ങി വൻതാരനിരയുണ്ട്. രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്‌. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്‌.

സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സെയ്റ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്. തെലുങ്ക്‌, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook