ന്യൂഡൽഹി: യുദ്ധ സ്‌മരണകൾ ഉണർത്തുന്നതാണ് ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിന് സമീപം നിർമ്മിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്‌മാരകം. ഫെബ്രുവരി 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്‌മാരകം നാടിന് സമർപ്പിച്ചത്. 1960 ൽ ഇന്ത്യൻ സേനകൾ സംയുക്തമായ് മുന്നോട്ട് വച്ച ആവശ്യമാണ് അൻപത്തി ഒൻപതാം വർഷം യാഥാർത്ഥ്യമാകുന്നത്. 25942 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്. ഇവരേടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് ഇന്ത്യ ഗേറ്റ് സമുച്ചയത്തിൽ തയ്യാറായിട്ടുള്ള യുദ്ധ സ്മാരകം.

അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2015ലാണ് കേന്ദ്ര മന്ത്രിസഭ യുദ്ധസ്മാരകം നിർമ്മാണത്തിന് അനുമതി നൽകിയത്. 176 കോടി രൂപ മുടക്കിയാണ് യുദ്ധസ്മാരകം നിർമ്മിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ