ചെന്നൈ: ധ്രുവങ്ങള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ച കാര്‍ത്തിക് നരേന്റെ നരഗസൂരന്റെ ടീസറെത്തി.

ആദ്യ ചിത്രം പോലെ ഇതും ഒരു ക്രൈം ത്രില്ലറാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തമിഴിലെ പ്രശസ്ത സംവിധായകന്‍ കൂടിയായ ഗൗതം മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. തമിഴില്‍ നിന്നും നടന്‍ അരവിന്ദ് സ്വാമി,മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് സുകുമാരന്‍,തെലുങ്കില്‍ നിന്നും സുന്ദീപ് കിഷന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അരവിന്ദ് സ്വാമിക്കൊപ്പം നായകാപ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുക.

2016 ലെ ഏറ്റവും മികച്ച തമിഴ് ക്രൈംത്രില്ലറായിരുന്നു കാര്‍ത്തിക് നരേന്റെ ധ്രുവങ്ങള്‍ 16. 22 കാരനായ ഒരു യുവസംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറമായിരുന്നു ധ്രുവങ്ങള്‍ 16 എന്ന ചിത്രം.ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായി മികച്ച അഭിനയം കാഴ്ച വച്ച റഹ്മാനും നീണ്ട ഇടവേളക്കുശേഷം ഏറെ പ്രശംസ നേടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളില്‍ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമയുമാണ് ധ്രുവങ്ങള്‍ പതിനാറ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ