പൃഥ്വിരാജ് പ്രതിനായക കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം നാം ശബാനയുടെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. തപ്‌സിയെ നായികയാക്കി മലയാളിയായ ശിവം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച നീരജ് പാണ്ഡേയുടെ ബേബിയുടെ പ്രീക്വല്‍ ചിത്രമാണിത്.

ചിത്രത്തിൽ ടോണിയെന്ന ആയുധ കടത്തുകാരനായാണ് പൃഥ്വിരാജ് എത്തുന്നത്. ശബാനയെന്ന ശക്തമായ കഥാപാത്രമായാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. ഒരു ആക്ഷൻ സ്‌പൈ ത്രില്ലറാണ് നാം ശബാന.

അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. അക്ഷയ് കുമാർ, അജയ് സിങ് രാജ്പുത് എന്ന കഥാപാത്രമായി ചിത്രത്തിലെത്തും. താഹേർ ഷാബിർ, വിരേന്ദ്ര സക്‌സേന എന്നിവരാണ് മറ്റു താരങ്ങൾ. മാർച്ച് 31 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ