ജ്യോതികയുടെ പുതിയ ചിത്രമായ നാച്ചിയാറിന്റെ ട്രെയിലർ പുറത്തിറങ്ങി. പൊലീസ് ഓഫിസറുട വേഷത്തിലാണ് ജോ സിനിമയിലെത്തുന്നത്. ബാലയാണ് സംവിധായകൻ. ജിവി പ്രകാശാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ നാച്ചിയാറിന്റെ ടീസറിൽ ജ്യോതിക അസഭ്യം പറയുന്ന രംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുളള സിനിമയാണ് നാച്ചിയാർ. 1980 ൽ ഒരു കുടുംബത്തിലെ 9 പേരെ കൊന്ന കൊലപാതകിയെ കുറിച്ചുളള കഥയാണ് ചിത്രം. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ