പൃഥ്വിരാജിനേയും പാര്‍വ്വതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായിക റോഷ്‌നി ദിനകര്‍ ഒരുക്കിയ മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ‘മിഴി മിഴി ഇടയണ നേരം’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ശ്രേയ ഘോഷാലും ഹരിചരനും ചേർന്നാണ് ഗാനം ആലപിച്ചിട്ടുളളത്. ഹരി നാരായണന്റെ വരികൾ ഷാൻ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്.

സൂപ്പർ ഹിറ്റ് ചിത്രമായ എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിൽ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാർവ്വതിയും എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ