ന്യൂഡല്‍ഹി :ബീഫ് കൈയില്‍ വച്ചു എന്നരോപിച്ചുകൊണ്ട് അഖ്ലക്കിനെ ആക്രമിച്ചുകൊന്ന, പെഹ്ലുഖാനെ ആക്രമിച്ചുകൊന്ന, ഒടുവില്‍ പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴി ജുനൈദ് ഖാനെ അടിച്ചുകൊന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാവുന്നു എന്ന്‍ പറയുമ്പോള്‍, സമൂഹത്തിന്‍റെ എല്ലാകോണുകളിലും അസ്സഹിഷ്ണുത വ്യാപിക്കുന്നു എന്ന് പറയുമ്പോള്‍ വ്യത്യസ്തമായൊരു പരീക്ഷണവുമായി ഇറങ്ങിയിരിക്കുകയാണ് ഈ മുസ്ലീം യുവാവ്. ഇന്ത്യയില്‍ വിദ്വേഷം അത്രമേല്‍ ആഘോഷിക്കപ്പെടുന്നുണ്ടോ ? നമ്മുടെ പരസ്പരസ്നേഹവും ജനാധ്യപത്യബോധവും ഇടുങ്ങുകയാണോ ?

ഇതിനൊക്കെയുള്ള ഉത്തരം തേടിയാണ് വിശുദ്ധ റംസാന്‍ മാസത്തില്‍ ‘ഹിന്ദു സഹോദരങ്ങളുടെ കൂടെ നോമ്പ് തുറക്കാന്‍’ ഈ യുവാവ് ഇന്ത്യാഗേറ്റിനു മുന്നില്‍ എത്തിയത്. “ഞാന്‍ ഒരു മുസല്‍മാന്‍ ആണ്. ഇന്നെനിക്ക് നോമ്പാണ്‌.. ഞാന്‍ ആഗ്രഹിന്നത് എന്‍റെ ഹിന്ദുസഹോദരങ്ങളുടെ കൂടെ നോമ്പ് തുറക്കണം എന്നാണ്.. ജയ് ഹിന്ദ്‌..” എന്നെഴുതിയ പോസ്റ്ററും കൊണ്ട് 26 കാരന്‍ ഇന്ത്യാ ഗേറ്റില്‍ എത്തിച്ചേര്‍ന്നത്. അവിടെ ചെലവിട്ട സമയം മുഴുവന്‍ ചിത്രീകരിച്ചിട്ടുണ്ട് ഈ യുവാവ്.

എന്തായിരുന്നു സംഭവിച്ചത് എന്നറിയണ്ടേ ? വീഡിയോ കാണൂ..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ