ദേശീയ, സംസ്ഥാന പുരസ്കാരം നേടിയ ‘ബെൻ’ സിനിമയ്ക്കു ശേഷം വിപിൻ ആറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ചെയർ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റും 25 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് മരണമാണ്.

വിപിൻ ആറ്റ്‌ലിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹോംലി മീൽസ് എന്ന സിനിമക്ക് ശേഷം വിപിൻ ആറ്റ്‌ലി നായകനാകുന്ന സിനിമയാണിത്. മാർട്ടിൻ എന്ന എഴുത്തുകാരന്റെ വേഷത്തിലാണ് വിപിൻ ചിത്രത്തിൽ എത്തുന്നത്. മരണത്തോട് മാർട്ടിന് ഭയമാണ്. മനഃസമാധാനത്തിന് വേണ്ടി മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്താൻ അവൻ തീരുമാനിക്കുന്നതിനും അതിനായുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

സ്പൈറോഗിറയുടെ ബാനറിൽ വിപിൻ ആറ്റ്‌ലി, അലൻ രാജൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വരൂപ് ചക്കോളയാണ്. വരികളും സംഗീതവും പശ്ചാത്തല സംഗീതവും വിപിൻ ആറ്റ്‌ലിയാണ്. എഡിറ്റിങ് അമീർ ഇബ്രാഹിം. ക്യാമറ സാജിദ് നാസർ. കോസ്റ്റ്യൂസ് സുനിൽ ജോർജ്. ഡിസൈൻ ഇമോദ്‌രാജ് മോഹനമണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook