പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ‘മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അരുൺ ശിവദാസ് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ഷോർട്ട് ഫിലിം എഴുതാൻ ഇരിക്കുന്ന രണ്ടു പേരുടെ ചർച്ചകളാണ് കാണിക്കുന്നത്. ഇന്നത്തെ വര്‍ഗീയതയും രാഷ്ട്രീയവുമാണ് പ്രമേയം.

ജിനോ ജോണും ഗോകുൽ ശിവയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സാജിദ് നാസർ ഛായാഗ്രഹണവും സനത്ത് ശിവരാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വൈശാഖ് ബിജോയിയുടെതാണ് പശ്ചാത്തലസംഗീതം. അരുൺ ശിവദാസും സുഹൃത്തുക്കളും ചേർന്നാണ് ഗ്യാങ്സ് ഓഫ് മഹാരാജാസിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ