ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലേയും സ്ഥിര സാനിധ്യമാണ് ബേസന്‍ ലഡു. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ബേസന്‍ ലഡു തയ്യാറാക്കുന്നത്. ബേസന്‍ ലഡുവിനെ ‘കടലമാവ് ഉരുണ്ടൈ’ എന്നാണ് തമിഴ്‌നാട്ടുകാര്‍ പറയുന്നത്.

എല്ലാ പ്രത്യേക ചടങ്ങുകള്‍ക്കും തമിഴരും ഈ മധുരപലഹാരം തയ്യാറാക്കാറുണ്ട്. വളരെ എളുപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. കടലമാവ് ഉപയോഗിച്ച് നെയ്യില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇവയുടെ മിനുസമുള്ള ടെക്‌സചര്‍ മധുര പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നു.

അതുകൊണ്ട് തന്നെ ഒരിക്കല്‍ രുചിച്ചാല്‍ പിന്നെ ഇവനെ വിടില്ലെന്നത് ഉറപ്പ്. പറഞ്ഞു വന്നത് ലഡുവിനോട് കൊതി മൂത്ത പ്രശസ്തനായ അച്ഛനേയും അദ്ദേഹത്തിന്റെ മകളേയും കുറിച്ചാണ്. ആള്‍ മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിംഗ് ധോണിയെ കുറിച്ചാണ്.

Attack on besan ka laddoo

A post shared by @mahi7781 on

ധോണിയും മകള്‍ സിവയും ചേര്‍ന്ന് ഒരു ലഡു കഴിക്കുന്നതിന്റെ ക്യൂട്ട് വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ ധോണി പങ്കുവെച്ചത്. ‘ബേസന്‍ ലഡുവിനെ ആക്രമിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തത്. നിലവില്‍ ആറ് ലക്ഷത്തോളം പേര്‍ വീഡിയോ കാണുകയും മൂന്ന് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെ പ്രിയങ്കരിയായി നേരത്തേ മാറിയ ആളാണ് ധോണിയുടെ മകള്‍ സിവ. കോഹ്ലിയുമൊത്തുളള സിവയുടെ വീഡിയോ ഈയടുത്ത് വൈറലായി മാറിയിരുന്നു.

My reunion with Ziva. What a blessing it is to be around pure innocence

A post shared by Virat Kohli (@virat.kohli) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ