ചുറ്റും സ്‌നേഹിക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും ചിലപ്പോഴൊന്നും അത് തിരിച്ചറിയാത്തവരാണ് നമ്മളില്‍ ഏറെ പേരും. ചില സ്‌നേഹങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ പിന്നിലായിപ്പോയ മറ്റു ചില സ്‌നേഹങ്ങളെക്കുറിച്ച് ഓര്‍ക്കാറു പോലുമില്ല. എപ്പോഴും കൂടെയുള്ള, നമ്മുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന, നമ്മുടെ തിരക്കുകളില്‍ ശല്യപ്പെടുത്താതെ മാറി നടക്കുന്ന, പരാതി പറയാതെ നമ്മളെ സ്‌നേഹിക്കുന്ന ഒരാളെങ്കിലും ഉണ്ടാകും എല്ലാവരുടെയും ജീവിതത്തില്‍.

ആ ‘ഒരാളെ’കുറിച്ചാണ് ഈ വfഡിയോ പറയുന്നത്. യഥാർഥ സ്‌നേഹം തേടി നമ്മള്‍ പോകേണ്ടതില്ല, അത് നമുക്കൊപ്പമുണ്ട് എന്ന്. ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ മതിയെന്ന്. സൗഹൃദമായും, പ്രണയമായും, അതിനപ്പുറം പേരിട്ടു വിളിക്കാനാകാത്ത ബന്ധങ്ങളായുമൊക്കെ അവര്‍ നമുക്കൊപ്പമുണ്ടെന്നു പറഞ്ഞുവയ്ക്കുന്ന ഈ വിഡിയോ ഇത്ര പെട്ടെന്ന് ഫെയ്‌സ്ബുക്കില്‍ വൈറലാകാന്‍ കാരണവും മറ്റൊന്നല്ല. അതിലുള്ളവര്‍ നമ്മള്‍ തന്നെയായതുകൊണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ