നദിയിലൂടെ പശുവിനെ ആയാസപ്പെട്ട് വലിച്ചുകൊണ്ടുപോകുന്ന കൂറ്റന്‍ മുതലയുടെ വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ കിമ്പര്‍ലിയില്‍ മീന്‍ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ ജസ്റ്റിന്‍ ലോറിമര്‍ എന്ന യുവാവാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏകദേശം 20 അടിയോളം നീളമുണ്ടായിരുന്ന മുതല ഒരു വലിയ പശുവിനെയും കടിച്ചുവലിച്ചാണ് നദിയിലൂടെ നീന്തിയത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലുള്ള ബാറാമുണ്ടി നദിയില്‍ നിന്നാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുതല കരയില്‍ നിന്നും കടിച്ചെടുത്തു കൊണ്ടുവന്നതായിരുന്ന പശുവിനെ. നദിയുടെ നടുവിലെത്തിയ മുതല പിന്നാലെ ബോട്ടിലെത്തി ശല്യപ്പെടുത്തിയതിനാലാകണം ഇരയെ വിട്ട് നദിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു. ഈ നദിയില്‍ ഏകദേശം 150തോളം മുതലകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ