ലണ്ടൻ: രാത്രി രണ്ട് മണിക്ക് സഹോദരിക്കൊപ്പം ഒരു കുടുംബപരിപാടിയിൽ പങ്കെടുത്ത് സൈക്കിളിൽ മടങ്ങവേ കേംബ്രിഡ്ജിലെ പാർക്കിൽ യുവാവ് ഒരു ഞെട്ടിക്കുന്ന കാഴ്ച കണ്ടു. പ്രേതസമാനയായ ഒരു രൂപം. അടുത്തു ചെന്നപ്പോൾ അത് ഒരു സ്ത്രീ രൂപം ആയിരുന്നു. ഈ സ്ത്രീരൂപം യഥാർത്ഥ സ്ത്രീയാണോ..? അതോ പ്രേതമാണോ..? താൻ ഇതൊക്കെ പറഞ്ഞാൽ ആരു വിശ്വസിക്കില്ലെന്നറിയാവുന്നത് കൊണ്ട് പ്രേതത്തേക്കാൾ ഭയങ്കരമായ ആ കാഴ്ച ആയാൾ മൊബൈലിൽ പകർത്തി.

എന്തായാലും വിചിത്ര രൂപത്തിലുളള സ്ത്രീയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. പാർക്കിലെ ബെഞ്ചിൽ ഇരുന്ന പ്രേതരൂപം” മമ്മീ..മമ്മീ…ഹെൽപ്..ഹെൽപ്…”എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഇത് കണ്ട് ഭയന്ന് തങ്ങൾ ആദ്യം വേഗം സൈക്കിൾ ഓടിച്ച് ഇവിടെ നിന്നും പോകാൻ തീരുമാനിക്കുയായിരുന്നുവെന്ന് യുവാവ് പറയുന്നു. എന്നാൽ പിന്നീട് തിരിച്ച് വന്ന് ഈ അപൂർവ രൂപത്തിന്റെ ഏതാനും ചിത്രങ്ങളും വിഡിയോയും പകർത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. താൻ ഈ രൂപത്തിന്റെ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നുറപ്പായിരുന്നുവെന്നും അതിനാലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നും യുവാവ് വിശദീകരിക്കുന്നു.

അതേസമയം, ഇത് പ്രേത ബാധയായിരിക്കില്ലെന്നും എന്തെങ്കിലും അസുഖം ബാധിച്ചതാകാമെന്നാണ് വിഡിയോ കണ്ട് ഒരു വിഭാഗം പറയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ