മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമ നീരാളിയുടെ ടീസര്‍ പുറത്ത്. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനു മുൻപ് ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. കൊക്കയിലേക്ക് മറിയാന്‍ പോകുന്ന ട്രക്കില്‍ മോഹന്‍ലാല്‍ ഇരിക്കുന്നതായിരുന്നു പോസ്റ്റർ.

നീണ്ട മുപ്പത്തിമൂന്ന്  വർഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നാദിയ വീണ്ടും എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നീരാളിയിൽ മോഹൻലാലും ശ്രേയാ ഘോഷാലും ഒന്നിച്ച് പാടിയ ഗാനം സോഷ്യൽ മീഡിയയിൽ  വൈറൽ ആയിരുന്നു.
ആയിരം കണ്ണുമായി എന്ന പാട്ടോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഒടുവില്‍ കൊക്കയില്‍ മറിയാന്‍ നില്‍ക്കുന്ന ട്രക്കില്‍ നിന്നും മോഹന്‍ലാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്.

സ്റ്റീഫന്‍ ദേവസി സംഗീതം സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍ബഹിച്ചിരിക്കുന്നത് സന്തോഷ്‌ തുണ്ടിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ