മോഹൻലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ആദ്യ ചിത്രമാണിത്. ടീസറിന്റെ തുടക്കത്തിൽ പ്രൊഫസർ ഇടിക്കുളയായ മോഹൻലാലിനെയാണ് കാണാനാവുക. ടീസറിന്റെ അവസാനത്തെ നിമിഷങ്ങളിൽ മോഹൻലാലിന്റെ മറ്റൊരു മുഖവും കാണാം. അന്ന രേഷ്മ രാജൻ, സലിം കുമാർ, സിദ്ദിഖ് എന്നിവരും ടീസറിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിർമിക്കുന്നത്. ബെന്നി പി.നായരമ്പലമാണു രചന. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് നായിത. ഷാൻ റഹ്മാനാണ് സംഗീതം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ