മോഹൻലാൽ നായകനാവുന്ന ബിഗ് ബ്രദർ സിനിമയുടെ രണ്ടാമത്തെ ട്രെയിലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ആദ്യ ട്രെയിലറിനേത് സമാനമായി ചിത്രത്തിന്റെ ആക്ഷൻ സ്വഭാവം വിളിച്ചറിയിക്കുന്നത് തന്നെയാണ് രണ്ടാമത്തെ ട്രെയിലറും.

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സർജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അർബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്. ഹണി റോസും ചിത്രത്തിലുണ്ട്.
ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം മോഹൻലാൽ മോഹൻലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook